ജസ്റ്റിസ് ഗാംഗുലി കേസ്: ഡല്‍ഹി പോലീസ് അഭിഭാഷകയുടെ മൊഴി രേഖപ്പെടുത്തും

single-img
7 December 2013

സുപ്രീംകോടതി റിട്ട. ജഡ്ജി യുവഅഭിഭാഷകയെ പീഡിപ്പിച്ച കേസില്‍ ഡല്‍ഹി പോലീസ് അഭിഭാഷകയുടെ മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താന്‍ അഭിഭാഷക ഹാജരാകണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ഇ-മെയില്‍ സന്ദേശം അയച്ചതായി ജോയിന്റ് കമ്മീഷണര്‍ എ.കെ. മീന പറഞ്ഞു. ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസറും നിയമവിദഗ്ധനുമായ എസ്.എന്‍. സിംഗ് തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ അഭിഭാഷകയെ പീഡിപ്പിച്ച സുപ്രീംകോടതി മുന്‍ ജഡ്ജിയും പശ്ചിമ ബംഗാള്‍ മനുഷാവകാശ കമ്മീഷന്‍ അധ്യക്ഷനുമായ എ.കെ. ഗാംഗുലി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.