വ്യാജ തിരിച്ചരിയല്‍ കാര്‍ഡ് കാണിച്ച് തട്ടിപ്പ് നടത്തിയ നാലുപേര്‍ കൊച്ചിയില്‍ പിടിയില്‍

single-img
7 December 2013

images (11)കൊച്ചി:ഈവന്‍ മാനേജുമെന്‍‌റ് സ്ഥാപനത്തിലെ ജീവനക്കാരിയായ ഉദയം പേരൂര്‍ യുവതി നന്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍
പ്രതികള്‍ എല്ലാപേരും പോലീസ് വലയില്‍ അകപ്പെട്ടു.ഇതില്‍ കൊച്ചി ട്രാഫിക്ക് പോലീസ് വാര്‍ഡനായി ജോലി ചെയ്തിരുന്ന കോട്ടയം സ;ദേശി ഷൈന്‍(33) ആണ് ഒന്നാം പ്രതി. കൂടാതെ കോട്ടയം ഒറ്റഗ്ഗ ചെല്ലിത്തറ ബിജോയ് മാത്യു(26),മുളവ് കാട് പൊന്നാരിമംഗലം പുള്ത്തറയില്‍മനു ഫ്രാന്‍സിസ്,ഇടപ്പള്ളി ആലുംചൂട് കീഴുപ്പള്ളി രഹീഷ്(35)തുട..യവരാണ് പിടിയില്‍ ആയത്.ഇതില്‍ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് ഷൈനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്ത് യുവതിയുടെ ഫോണ്‍ ന; സംഘടിപ്പിച്ച ശേഷം പ്രതികൾ കൊച്ചി ട്രാഫിക്ക് പോലീസ് ഉദ്ദ്വോഗസ്ഥരാണെന്ന വ്യാജേന യുവതിയെ സമീപിക്കുകയായിരുന്നു തുടന്ന് അസ്സിറ്റന്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്തു. ഇവരുടെ വാക്കില്‍ വീണുപോയ യുവതി കൈയ്യിലുള്ള ആഭരണങ്ങള്‍ ഊരി നല്‍കുകയായിരുന്നു.പറഞ്ഞ സമയം കഴിഞ്ഞപ്പോള്‍ സംശയം തോന്നിയ യുവതി സ്പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മീഷന്ണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് രൂപീകരിച്ച സ്പെഷ്യല്‍ ടീം നടത്തിയ തിരച്ചിലിനൊടുവില്‍ പ്രതികളെ അറസ്ററ് ചെയ്യുകയായിരുന്നു.