തെലുങ്കാന: ചിരഞ്ജീവിസോണിയാ ഗാന്ധിക്ക് രാജിക്കത്തയച്ചു

single-img
7 December 2013

CHIRANJEEVI-1തെലുങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവി സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചു. പ്രധാനമന്ത്രിയോട് തന്റെ രാജി സ്വീകരിക്കണമെന്ന് സോണിയ ആവശ്യപ്പെടണമെന്ന് കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 4നാണ് കത്തയച്ചിരിക്കുന്നത്. ഈ വര്‍ഷമാദ്യമാണ് ചിരഞ്ജീവി തന്റെ പ്രജാ രാജ്യം പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചത്. രാജ്യസഭാംഗത്വവും ഉടന്‍ അദ്ദേഹം രാജിവെക്കുമെന്നാണ് സൂചന. തെലുങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട് കരട് ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും രണ്ടു ദിവസത്തെ ബന്ദിന് ആഹ്വാനം നല്‍കിയിരുന്നു.