കോഴിക്കോട്‌ ജില്ലാജയിലില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു

single-img
7 December 2013

ജില്ലാ ജയിലിലെ സെ്പ്റ്റിക് ടാങ്ക് പൈപ്പില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പ്രതികള്‍ ഉപയോഗിക്കുന്ന ടോയ്ലറ്റിന്‍്റെ സെപ്റ്റിക് ടാങ്ക് പൈപ്പില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്.കക്കൂസ്‌ വൃത്തിയാക്കുന്നതിനിടയില്‍ ജയില്‍ ജീവനക്കാരാണ്‌ ഫോണ്‍ കണ്ടെത്തിയത്‌. അതേസമയം ടി പി വധക്കേസ്‌ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന കക്കൂസാണ്‌ ഇതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ജയിലില്‍ കഴിഞ്ഞ ദിവസം വിവിധ വകുപ്പുകള്‍ മൂന്ന്‌ ദിനങ്ങളില്‍ പരിശോധന നടത്തിയിട്ടും ഏതാനും ചാര്‍ജ്‌ജറുകളും ബാറ്ററികളും മാത്രമായിരുന്നു കണ്ടെത്താനായിരുന്നത്