കര്‍ണ്ണാടക; യെദിയൂരപ്പയെ ബിജെപിയിലേക്ക് മടങ്ങുന്നു

single-img
6 December 2013

bs-yediurappa11മാതൃ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ കര്‍ണാടക ജനതാ പാര്‍ട്ടി നേതാവ് യെദിയൂരയെ ബിജെപിയുടെ ഔദ്യോഗികമായി ക്ഷണിച്ചു. ഇതിന്റെ ആദ്യപടിയായി പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായി കര്‍ണാടക ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി. അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നറിയുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യെദിയൂരപ്പയുടെ മടങ്ങിവരവ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

കര്‍ണാടകയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി 2007ല്‍ സ്ഥാനമേറ്റ യെദിയൂരപ്പ 2011 ല്‍ അനധികൃത ഖനനകേസില്‍ ആരോപണവിധേയനായതിനെത്തുടര്‍ന്ന് തല്‍സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ശേഷം പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിജെപി വിട്ട് അദ്ദേഹം കെജെപി രൂപീകരിക്കുകയായിരുന്നു.