ആഭ്യന്തരമന്ത്രി ജയില്‍ ഡിജിപിയോട് വിശദീകരണം തേടി

single-img
6 December 2013

THIRUVANCHOOR__1188189eടി.പി. വധക്കേസ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് വാര്‍ത്തസമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ജയില്‍ ഡിജിപിയോട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരണം തേടി. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ അനുകൂലിച്ചതിനും ടി.പി വധക്കേസിലെ പ്രതി സിപിഎം നേതാവ് മോഹനന്‍ മാസ്റ്ററും ഭാര്യയും എംഎല്‍യുമായ കെ.കെ. ലതികയും നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ചും നടത്തിയ പരാമര്‍ശങ്ങളില്‍ രേഖാമൂലം മറുപടി നല്‍കാനാണ് ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. കടുത്ത അതൃപ്തിയും ഡിജിപിയുടെ പരാമര്‍ശത്തില്‍ ആഭ്യന്തരമന്ത്രി രേഖപ്പെടുത്തി.