ഇന്ത്യ വമ്പന്‍ തോല്‍വിയോടെ തുടങ്ങി

single-img
6 December 2013

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏകദിന ചാമ്പ്യന്‍മാര്‍ക്ക് തോല്‍വിയോടെ തുടക്കം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 359 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 41 ഓവറില്‍ 217 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 65 റണ്‍സെടുത്ത ധോണിമാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഡെയ്ല്‍ സ്റ്റെയിനും, റെയാന്‍ മക്‌ലാരനും മൂന്നു വിക്കറ്റു വീതം നേടി.

ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നിന്ന് നാലു വിക്കറ്റ് നഷ്ടത്തിലാണ് 358 റണ്‍സ് എടുത്തത്. ക്വിന്റണ്‍ ഡിക്കോക്ക് നേടിയ സെഞ്ചുറിയുടെയും ഓപ്പണര്‍ ഹാഷിം ആംല, എബി ഡി വില്ലിയേഴ്‌സ,് ജെ പി ഡുമീനി എന്നിവര്‍ വമ്പനടികളിലൂടെ നേടിയ അര്‍ധസെഞ്ചുറികളുടെയും പിന്‍ബലത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഡിക്കോക്ക് 121 പന്തില്‍ നിന്ന് 135 റണ്‍സ് നേടി. ഓപ്പണര്‍ ഹാഷിം അംല 65 റണ്‍സ് നേടി. 47 പന്തില്‍ നിന്ന് വില്ലേഴ്‌സ് 77 റണ്‍സ് നേടി. ഡുമീനി 59 റണ്‍സ് നേടി പുറത്താകാതെ നിന്നു.