തിരുവഞ്ചൂര്‍ ആഭ്യന്തരം ഒഴിഞ്ഞില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി: കെ. മുരളീധരന്‍

single-img
6 December 2013

K. Muraleedharanടി.പി.വധക്കേസ് പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രസ്താവനകളും എതിര്‍പ്രസ്താവനകളും കൊഴുക്കുന്നു. ഏറ്റവുമൊടുവിലായി രംഗത്തെത്തിയിരിക്കുന്നത് കെ. മുരളീധരന്‍ എം.എല്‍.എയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ. മുരളീധരന്‍ എംഎല്‍എ. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു. തിരുവഞ്ചൂരിന് മറ്റേതെങ്കിലും വകുപ്പ് നല്‍കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും മുരളീധരന്‍ പറഞ്ഞു.