നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തില്‍ ഇന്ത്യ അനുശോചിച്ചു

single-img
6 December 2013

Nelson-Mandela-MAI_1459587aദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തില്‍ ഇന്ത്യ അനുശോചിച്ചു. ഇന്ത്യ മഹാരാജ്യത്തിന്റെ അഭ്യുദയകാംക്ഷിയായിരുന്നു മണ്‌ഡേലയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മണ്‌ഡേല നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു.

അദ്ദേഹം ജീവിച്ച കാലഘട്ടത്തിലെ വലിയ വ്യക്തിത്വമായിരുന്നു മണ്ടേലയെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പറഞ്ഞു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ മണ്‌ഡേലയുടെ ധൈര്യവും ലക്ഷ്യബോധവും ത്യാഗമനോഭാവവും ജനകോടികള്‍ക്ക് പ്രചോദനമായതായും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

നെല്‍സണ്‍ മണ്ടേലയുടെ വിയോഗം ഇന്ത്യയ്ക്കും നഷ്ടമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഒരു യഥാര്‍ഥ ഗാന്ധിയനായ മണ്ടേലയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വരും തലമുറയ്ക്കും പ്രചോദനമായി മാറുമെന്നും മന്‍മോഹന്‍സിങ്ങ് പറഞ്ഞു.