യുഎന്‍ മനുഷ്യാവകാശ പുരസ്‌കാരം മലാലയ്ക്ക്

single-img
6 December 2013

Malala Yousafzai back at schoolപാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടി താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ കൗമാരക്കാരി മലാല യൂസഫ്‌സായിക്ക് 2013ലെ യുഎന്‍ മനുഷ്യാവകാശ പുരസ്‌കാരം. അന്തരിച്ച നെല്‍സണ്‍ മണ്‌ഡേലയും മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും പോലുള്ള പ്രഗത്ഭര്‍ നേടിയിട്ടുള്ള പുരസ്‌കാരമാണ് മലാലയ്ക്ക് ലഭിച്ചത്. ഈ മാസം 10 ന് മനുഷ്യാവകാശ ദിനത്തിന്റ ഭാഗമായി യുഎന്‍ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടിയില്‍ പുരസ്‌കാരം നല്‍കുമെന്ന് യു.എന്‍. അറിയിച്ചു.

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന പുരസ്‌കാരത്തിന് മലാലയ്‌ക്കൊപ്പം മറ്റു നാലു പേര്‍ കൂടി അര്‍ഹരായിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തനം ജീവന്റെ ഭാഗമായി കരുതുന്ന രപവര്‍ത്തകര്‍ക്ക് പ്രമചാദനമാണ് ഈ പുരസ്‌കാരമെന്ന് യു.എന്‍. കമ്മീഷണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.