ഇന്ന് മൂന്ന് വിഭാഗങ്ങളില്‍ 26 സിനിമകള്‍

single-img
6 December 2013

German Doctor

18  മത് കെരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനമായ ഇന്ന് (ഡിസംബര്‍ ആറ്) രാവിലെ 8.45 മുതല്‍ നഗരത്തിലെ 11 തിയേറ്ററുകളിലായി 26 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 19 ഉം സ്ട്രീറ്റ് ഫിലിം മേക്കിങ് വിഭാഗത്തില്‍ മൂന്ന് സിനിമകളും കണ്ടംപററി മാസ്‌റ്റേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗത്തില്‍ നാല് സിനിമകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഹാറൂണ്‍ ഫറോക്കി, മാര്‍ക്കോ ബലൂച്ചിയോ, തകാഷി മൈക്ക്, ഴാങ് റെന്വാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

വ്യത്യസ്ത സാംസ്‌കാരിക ഭൂമികകളില്‍ നിന്നു വന്ന സിനിമകളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇറാന്‍ ഭരണകൂടം വീട്ടുതടങ്കലിലാക്കിയിരുന്ന സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ക്ലോസ്ഡ് കര്‍ട്ടണ്‍, ലൂസിയ പുന്‍സോയുടെ ജര്‍മന്‍ ഡോക്ടര്‍, സൂസന്ന ബയറുടെ ലൗ ഈസ് ഓള്‍ യു നീഡ്, സാന്റിയാഗോ ലോസായുടെ ലാപാസാ, ഹിറോഷി റ്റോടയുടെ സെവന്‍ത് ക്യാറ്റ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.

ലാറ്റിനമേരിക്കയിലെ സമാന്തര സിനിമാ പ്രവര്‍ത്തനങ്ങളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാണ് സ്ട്രീറ്റ് ഫിലിം മേക്കിങ് ഫ്രം ലാറ്റിനമേരിക്ക എന്ന പാക്കേജില്‍ പ്രദര്‍ശിപ്പിക്കുന്നത്. 80 കളിലെ ലാറ്റിനമേരിക്കന്‍ സാന്റിനിസ്റ്റ പോരാളികളുടെ കഥപറയുന്ന റെഡ് പ്രിന്‍സസ്, കൗമാരക്കാരന് തന്റെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വിചിത്രമായ അനുഭവങ്ങളെ വിവരിക്കുന്ന ലേക് താഹോ, പ്രതിസന്ധികളുടെയും അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളുടെയും കഥപറയുന്ന എല്‍ എമിഗ്രന്റ് എന്നീ സിനിമകള്‍ സ്ട്രീറ്റ് ഫിലിംമേക്കിങ് വിഭാഗത്തില്‍ നിന്ന് ആദ്യദിനം പ്രദര്‍ശനത്തിനെത്തുന്നു.

ജാപ്പനീസ് സംവിധായകന്‍ തകാഷി മൈക്കിന്റെ ഓഡിഷന്‍, സ്ത്രീ വിരുദ്ധവും പുരുഷ നായകന്മാര്‍ മാത്രം നിറഞ്ഞുനില്‍ക്കുന്നതുമായ സമൂഹത്തിലെ മാറിക്കൊണ്ടിരിക്കുന്ന പദ്ധതികളെക്കുറിച്ചാണ് പറയുന്നത്. 1994 ല്‍ ഓഷനിസ്റ്റിന് മുകളില്‍ നിന്ന് പതിവ് സുരക്ഷാ പരിശോധനകളുടെ ഭാഗമായെടുത്ത ഡോക്കുമെന്ററി ടച്ചുള്ള സിനിമയാണ് ഹാറൂണ്‍ ഫറോക്കിയുടെ ഇമേജസ് ഓഫ് ദി വേള്‍ഡ്. നോട്ടം, സ്ഥലം, കഥാപാത്രങ്ങള്‍ എന്നിവയുടെ സങ്കീര്‍ണമായ ചേരുവ സൃഷ്ടിക്കുന്ന മാര്‍ക്കോ ബലൂച്ചിയോയുടെ വിവാദ ചിത്രമാണ് ഡെവിള്‍ ഇന്‍ ദി ഫഌ്. 1940 കളിലെ വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ ജര്‍മന്‍ യുദ്ധത്തടവുകാരുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രമാണ് ഴാങ് റെന്വാറിന്റെ ദി വാനിഷിങ് കോര്‍പറല്‍.