തലസ്ഥാനം ഉത്സവലഹരിയില്‍…

single-img
6 December 2013

718  മത് രാജ്യാന്തര ചലച്ചിത്രമേളയുടെ തിരശീല ഉയര്‍ന്നുകഴിഞ്ഞു. വീണ്ടുമൊരു മേളക്കാലത്തിന് തുടക്കമായി. പഴയ സൗഹൃദങ്ങള്‍ പുതുക്കുന്നതിനും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും സിനിമാപ്രേമികള്‍ അനന്തപുരിയിലേക്ക് ഒഴുകിത്തുടങ്ങി. ഗൗരവപൂര്‍വം സിനിമയെ സമീപിക്കന്ന പുതുതലമുറയടെ കടന്നുവരവ് മേളയെ കൂടുതല്‍ ശ്രദ്ധേയമാക്കും. കഴിഞ്ഞ കുറേ കാലങ്ങളായി മേള കീഴടക്കുന്ന പുതുതലമുറ അര്‍ഥവത്തായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും പ്രതീക്ഷിക്കാം.

തിയേറ്ററുകളെല്ലാം സിനിമാപ്രേമികളെ സ്വീകരിക്കുവാന്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. സിനിമാ പ്രദര്‍ശനത്തിനുള്ള ആധുനിക സംവിധാനങ്ങള്‍ തിയേറ്ററുകളില്‍ തയാറായി. ഹോട്ടല്‍ മുറികളും നഗരവഴികളും സിനിമാ ചര്‍ച്ചകളാല്‍ മുഖരിതമായി. ഫെസറ്റിവല്‍ പ്രേക്ഷകര്‍ ആവേശപൂര്‍വം കാത്തിരുന്ന കിംകി ഡുക്കിന്റെ വരവ് മേളയ്‌ക്കെത്തുന്ന ഓരോ പ്രതിനിധിയുടെയും സ്വപ്നസാഫല്യമായിരിക്കും. തെക്കന്‍ കൊറിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയ ഭാഷയുടെ മുന്‍വിധികള്‍ തകര്‍ത്ത് ലോകസനിമാ ഭൂപടത്തില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് കിംകി ഡുക്ക്. ഇംഗ്ലീഷ് മാധ്യമത്തിന്റെ പരിമിതികളെ സ്വന്തം സര്‍ഗവൈഭവം കൊണ്ട് മറികടന്ന ഈ ഏഷ്യക്കാരന്‍ സിനിമാചരിത്രം മാറ്റിയെഴുതുകയാണ്.
മലയാള സിനിമാ ആസ്വാദകര്‍ക്ക് അവരുടെ ആരാധനാപാത്രങ്ങളായ ചലച്ചിത്രകാരന്മാരെ കാണാനും സംവദിക്കാനും ലഭിക്കുന്ന അവസരം അവര്‍ക്ക് അവിസ്മരണീയമായ ഓര്‍മകള്‍ സമ്മാനിക്കും.

മേള 18 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സൗഹൃദങ്ങളും ചര്‍ച്ചകളും പുതിയൊരു തലമുറയെ സാമൂഹിക അവബോധത്തിന്റെ പുതിയ കാഴ്ചകളിലേക്കും കൂടി നയിക്കുമെന്ന് പ്രത്യാശിക്കാം.