ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് തെറിച്ചു

single-img
6 December 2013

ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ സര്‍ക്കാര്‍ സ്ഥാനത്തു നിന്നും നീക്കി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് അനുകൂലമായി സംസാരിച്ച സംഭവത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. ഫയലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒപ്പുവെച്ചു. ടി.പി.സെന്‍കുമാര്‍, ബി.സന്ധ്യ തുടങ്ങിയവരെ ജയില്‍ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്‌ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അലക്‌സാണ്ടര്‍ ജേക്കബിന് പുതിയ ചുമതലകളൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

വിഷയത്തില്‍ ഡിജിപി നല്‍കിയ വിശദീകരണം ആഭ്യന്തരവകുപ്പ് തള്ളി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നാവ് പിഴച്ചെന്ന വിശദീകരണമാണ് അദ്ദേഹം ആഭ്യന്തരമന്ത്രിക്ക് നല്‍കിയത്. പ്രസ്താവനകളില്‍ ഖേദമുണ്‌ടെന്നും ഡിജിപി നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.