വിവാദ വ്യവസായിയുടെ പരസ്യം പ്രസിദ്ധീകരിച്ചതില്‍ വീഴ്ചപറ്റി: സി.പി.എം

single-img
6 December 2013

desabhimaniപാര്‍ട്ടി പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ കമ്പനിയുടെ പരസ്യം ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയതായി സിപിഎം സെക്രട്ടറിയേറ്റ്. തിരുവനന്തപുരത്ത് നടന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ ഭാഗമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്ലീനത്തിന്പ്രത്യേക സംഭാവനകള്‍ സ്വീകരിക്കാതിരുന്ന പാര്‍ട്ടിക്ക് പരസ്യത്തിന്റെ കാര്യത്തില്‍ ദേശാഭിമാനിയുടെ പരസ്യവിഭാഗത്തിന് സംഭവിച്ച വീഴ്ചയാണിത്. അതിനാല്‍ ഇനി ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നാണ് ഈ വിവാദങ്ങള്‍ വ്യക്തമാക്കുന്നതെന്നും സിപിഎം സെക്രട്ടറിയേറ്റ് പറഞ്ഞു. വി.എം രാധാകൃഷ്ണനെതിരായ കേസുകളില്‍ ദേശാഭിമാനി സ്വീകരിച്ച നിലപാടില്‍ ആര്‍ക്കും ആക്ഷേപമില്ലായിരുന്നുവെന്നും പ്രസ്തുത വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.