ബാബറി ദിനത്തോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷയില്‍

single-img
6 December 2013

ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികദിനത്തില്‍ അയോധ്യയില്‍ മൂന്ന് തലത്തിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനപോലീസിലെ 10000 സേനാംഗങ്ങളെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ഇതു കൂടാതെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും ആര്‍മഡ് ബറ്റാലിയനെയും സുരക്ഷക്കായി ലോക്കല്‍ പോലീസിനൊപ്പം ചേരും. ലൊക്‌നൗവില്‍ മത ചടങ്ങുകള്‍ ഉത്സവങ്ങള്‍ റാലികള്‍ എന്നിവ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷ ശക്തമാക്എകുന്നതിന്റെ ഭാഗമായി അയോധ്യ നഗരത്തില്‍മാത്രം 24 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.