ടി.പി വധക്കേസ് പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

single-img
5 December 2013

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍സാക്ഷികളെയും കുടുംബാംഗങ്ങളെയും പ്രതികള്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതോടെ പ്രതികളുടെ ഫോണ്‍ ഉപയോഗം പോലീസ് സ്ഥിരീകരിച്ചു. ടി.പി കേസ് വിചാരണയ്ക്കിടെ 52 സാക്ഷികള്‍ കൂറുമാറിയിരുന്നത് കേസിനെ പ്രതികൂലമായി ബാധിച്ചിരുന്നു. വിവിധ മൊബൈല്‍ കമ്പനികളുടെ പതിനൊന്നോളം സിം കാര്‍ഡുകളാണ് പ്രതികള്‍ ജയിലില്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ നാലെണ്ണം ഉപയോഗിച്ചാണ് പ്രതികള്‍ സാക്ഷികളെയും സുഹൃത്തുക്കളെയും വിളിച്ചിരുന്നതെന്നാണ് വിവരം. പ്രതികള്‍ ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ജയിലില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം റെയ്ഡ് നടത്തിയെങ്കിലും പ്രതികള്‍ ഉപയോഗിച്ച ഫോണുകള്‍ കണ്‌ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നത് ദുരുഹതയായി നിലനില്‍ക്കുന്നു.