തേജ്പാലിനെതിരേയുള്ള കേസില്‍ കുറ്റപത്രം ജനുവരിയില്‍: ഗോവ മുഖ്യമന്ത്രി

single-img
5 December 2013

Tarunസഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരേയുള്ള യുവതിയുടെ പരാതിയില്‍ 2014 ജനുവരിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടാവില്ല. പ്രതിക്കു നീതി ലഭിക്കണം. ഇതിനര്‍ഥം തേജ്പാലിനെ ശിക്ഷിക്കണമെന്നല്ല, സത്യസന്ധമായ അന്വേഷണം നടത്തണമെന്നാണ്. ഇത്തരം കേസുകള്‍ എത്രയും വേഗം അന്വേഷിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണെ്ടന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, പ്രഥമിക അന്വേഷണത്തില്‍ തേജ്പാലിനെതിരേ തെളിവുകളുണെ്ടന്നും പരീക്കര്‍ സൂചിപ്പിച്ചു. തേജ്പാല്‍ ഇ മെയിലിലൂടെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇങ്ങനെയൊരു കാര്യം തുറന്നുപറയാന്‍ യുവതി ധൈര്യം കാട്ടിയതു വലിയ കാര്യമാണെന്നും പരീക്കര്‍ പറഞ്ഞു. അതേസമയം, ലോക്കപ്പിനുള്ളില്‍ ഫാന്‍ വേണമെന്ന തേജ്പാലിന്റെ അപേക്ഷ ഇന്നലെ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ക്ഷമ ജോഷി തള്ളി. തേജ്പാലിന്റെ പോലീസ് കസ്റ്റഡി ശനിയാഴ്ച അവസാനിക്കും.