കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി.

single-img
5 December 2013

syriaഡമാസ്‌കസിനു സമീപമുള്ള പുരാതന ക്രൈസ്തവ പട്ടണമായ മാലൂലയുടെ നിയന്ത്രണം കൈയടക്കിയ സിറിയന്‍ വിമതര്‍ സെന്റ് തെക്ല ഓര്‍ത്തഡോക്‌സ് കോണ്‍വന്റിലെ 12 കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി. യേശു സംസാരിച്ചിരുന്ന അറമായ ഭാഷ പ്രചാരത്തിലുള്ള അപൂര്‍വം സ്ഥലങ്ങളിലൊന്നാണ് മാലൂല. കന്യാസ്ത്രീകളെ മനുഷ്യപ്പരിചകളായി ഉപയോഗിക്കാനാണു വിമതര്‍ ലക്ഷ്യമിടുന്നതെന്ന് സിറിയന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന ഒരു പത്രം റിപ്പോര്‍ട്ടു ചെയ്തു. ഇതേസമയം കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് അവരെ കോണ്‍വന്റില്‍നിന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റിപ്പാര്‍പ്പിച്ചതെന്ന് വിമതരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.