തിരുവഞ്ചൂരിന്റെ പ്രതിബദ്ധത സുധാകരനില്ലെന്ന് പി. രാമകൃഷ്ണന്‍

single-img
5 December 2013

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതിബദ്ധത കെ. സുധാകരന്‍ എംപിക്കില്ലെന്നു കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍. സുധാകരന്‍ പറയുന്നപോലുള്ള കാര്യങ്ങള്‍ പറയാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കഴിയില്ല. ഒരാളെ അല്പന്‍ എന്നു വിളിക്കാന്‍ അല്പന്മാര്‍ക്കേ കഴിയൂ. ഇപ്പോഴത്തെ പ്രകടനം പ്രവര്‍ത്തകരെ കൈയിലെടുക്കാനാണ്. സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ വനംവകുപ്പില്‍ നടന്ന അഴിമതി ിപ്പോള്‍ നടക്കുന്നില്ല. തിരുവഞ്ചൂര്‍ രാജിവയ്ക്കണമെന്നു പറയുന്ന സുധാകരന്‍ അന്ന് ആരോപണമുയര്‍ന്നപ്പോള്‍ രാജിവച്ചിട്ടില്ല. മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ പല കേസുകളും സുധാകരന്റെ അനുയായികളായ സാക്ഷികള്‍ കൂറുമാറിയതിനേത്തുടര്‍ന്നു ദുര്‍ബലമായിപ്പോയിട്ടുണെ്ടന്നും രാമകൃഷ്ണന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.