വര്‍ഗീയ കലാപം തടയാനുള്ള ബില്ലിനെ എതിര്‍ത്ത് മോഡി രംഗത്ത്

single-img
5 December 2013

narender_modi_awardവര്‍ഗീയ കലാപം തടയാനുള്ള ബില്ലിനെ എതിര്‍ത്ത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി പ്രധാനമന്ത്രിക്ക് കത്തയച്ചു. ബില്ല് ഇപ്പോള്‍ കൊണ്ടുവരുന്നത് രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണെന്ന് മോഡി കത്തില്‍ ആരോപിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ബില്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്നത്. ബില്‍ പാസാകുന്നതിലൂടെ രാജ്യത്തെ ഫെഡറല്‍ സംവിധാനം തകരുമെന്നും വര്‍ഗീയ കലാപങ്ങള്‍ കൂടുതല്‍ ഉണ്ടാകുമെന്നും മോഡി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.