പത്തനംതിട്ട മുസലിയാര്‍ കോളേജില്‍ മാനേജ്മെന്റ് ഫെസ്റ്റ്

single-img
5 December 2013

പത്തനംതിട്ട മുസലിയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന്റ് നേത്രത്വത്തിലുള്ള മാനേജ്മെന്റ് ഫെസ്റ്റ്- ചക്രവ്യൂഹ് 2013-  ഡിസംബര്‍  6,7 തീയ്യതികളീല്‍  മുസലിയാര്‍ ക്യാമ്പസില്‍ നടക്കും. 60ലേറെ ബിസിനസ് സ്കൂളുകളില്‍ നിന്ന് 500ലേറെ പേര്‍ പങ്കെടുക്കും. 6-ന്‍ രാവിലെ 9.30 ന്‍ ഹൈബി ഈഡന്‍  എം. എല്‍ .എ ഉത്ഘാടനം ചെയ്യും. ചെയര്‍മാന്‍  ഷെരീഫ് മുഹമ്മദ് അധ്യക്ഷത വഹിക്കും.

ബെസ്റ്റ് മാനേജര്‍,ബിസിനസ്സ് ക്വിസ്,ഫിനാന്‍സ് ഗെയിം, മാര്‍ക്കറ്റിങ് ഗെയിം, എച്ച്.ആര്‍ ഗെയിം, കോര്‍പ്പറേറ്റ് വോക്ക് എന്നീ മത്സരങ്ങള്‍ ഉണ്ടാകും. വിജയിക്ക് 1.5 ലക്ഷം രൂപ നല്കുന്നതായിരിക്കും 6-ന്‍ നടക്കുന്ന കളച്ചറല്‍ നൈറ്റില്‍ പ്രശസ്ത പോപ്പ് ഗായകന്‍ പാപ്പാ ബലൂഷിയുടെ നേത്രത്വത്തില്‍ പോപ്പ് സംഗീത സന്ധ്യ നടക്കുമെന്ന് പ്രോഗ്രാം കോ-ഒര്‍ഡിനേറ്ററ്  പ്രൊഫ. അരുണ്‍ ഗോപി അറിയിച്ചു