മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വയനാട്ടില്‍

single-img
5 December 2013

വയനാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്ക്കൂളില്‍ ഒരുക്കിയ പ്രത്യകേ വേദിയിലാണ് പരിപാടി നടക്കുന്നത്. രാവിലെ ഒമ്പതു മണിക്കു തന്നെ പരിപാടി ആരംഭിച്ചു.മൂന്ന് ഘട്ടങ്ങളായാണ് പരാതി സ്വീകരിക്കുന്നത്.പതിനായിരത്തോളം പരാതികളാണ് ലഭിച്ചിട്ടുള്ളത്.2500 ലധികം പോലീസുകാരെയും സുരക്ഷക്കായി ജനസമ്പക്ക വേദിയക്ക് സമീപം വിന്യസിച്ചിട്ടുണ്ട്.മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള പ്രത്യക സുരക്ഷ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്കും മുഖ്യമന്ത്രിയെ നേരിട്ടുകാണാനുള്ള അവസരം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. 246 അപേക്ഷകരെയാണ് മുഖ്യമന്ത്രി നേരിട്ടുകാണുക.