പ്രതികളുടെ ഫോൺ ഉപയോഗം തെളിവില്ലെന്നു ജയിൽ ഡിജിപി

single-img
5 December 2013

കോഴിക്കോട് :പ്രതികൽക്കെതിരെ ജയിലിനുള്ളീൽ ഫോൺ ഉപയോഗിച്ചതിനു വസ്തുതാപരമായ തെളിവുകൽ ഒന്നും ലഭിച്ചിട്ടില്ലെന്നു ജയിൽ ഡിജിപി യുടെ റിപ്പോർട്ട്. ഇതേ തുടർന്നു ജയിൽ ഡിജിപി ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകി. അതേ സമയം പ്രതികൽ ജയിലിൽ കഴിയുമ്പോൽ ഫോൺ ഉപയോഗിച്ചതിന്റെ വിവരങ്ങൽ മാധ്യമങ്ങൽ വൻ വാർത്താപ്രാധാന്യത്തോടെ കൊണ്ടാടുന്നു എന്നുള്ളതു മറ്റോരു വസ്തുതയാണു. എന്നാൽ ഈ തെളിവുകൽക്കു വിരുദ്ധമായാണു ഡിജിപി റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
പ്രതികൽ ഫെയ്സ്ബുക്കും മൊബൈൽ ഫോണും ഉപയോഗിക്കുന്നു എന്ന ആരോപണത്തിൽ ജയിലിൽ നിന്നും ഫോൺ കണ്ടെത്താനായില്ലെങ്കിലും 12 ബാറ്ററികളും എട്ട്‌ ചാര്‍ജറുകളും ഏതാനും അനുബന്ധ സാധനങ്ങളും കണ്ടെടുത്തു. ഇക്കാര്യത്തില്‍ ജയിലിലും പുറത്തുമായി പോലീസ്‌, ഡോഗ്‌, ബോംബ്‌ സ്‌ക്വാഡ്‌ എന്നിവയെ ഉള്‍പ്പെടുത്തി നാലു റെയ്‌ഡുകള്‍ നടത്തിയിട്ടും ആരോപണത്തിന്‌ അനുകൂലമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന്‌ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നൽ പ്രതികൽ ഫോൺ ഉപയോഗിച്ച വാർത്ത വിവദമായതിനെ തുടർന്നു സൂപ്രണ്ടിനെ സസ്‌പെന്‍ഡ്‌ ചെയ്‌തതെന്നും ജയില്‍ ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.അതേസമയം ടി പി വധക്കേസില്‍ ഗൂഡാലോചനയ്‌ക്കായി ഉപയോഗിച്ച സിം കാര്‍ഡ്‌ തന്നെയാണു കിര്‍മ്മാണി മനോജ്‌ ജയിലിലും ഉപയോഗിച്ചതെന്നു റിപ്പോര്‍ട്ടുണ്ട്‌. ഈ സിം കാര്‍ഡ്‌ അന്വേഷണത്തില്‍ കണ്ടെത്താന്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.