ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്

single-img
5 December 2013

ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനിറങ്ങുന്നു. ഇതോടെ ഇന്ത്യയുടെ ആഫ്രിക്കന്‍ സഫാരിക്കു തുടക്കമാകും. ജൊഹാനസ്ബര്‍ഗിലാണ് മൂന്നു മത്സര ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം. ഏകദിന റാങ്കില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയും അഞ്ചാം സ്ഥാനത്തുള്ള ആതിഥേയരുംതമ്മിലാണ് പോരാട്ടമെന്നതും ശ്രദ്ധേയം. യുവനിരയുടെ കരുത്താണ് ഇന്ത്യയുടെ പ്രതീക്ഷ. മുന്‍നിര ബാറ്റ്‌സ്മാന്മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും മികച്ച ഫോമിലാണെന്നത് ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമെത്തിക്കും.