പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണം: സുപ്രീം കോടതി

single-img
5 December 2013

രാജ്യത്ത് പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് സുപ്രീം കോടതി. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കും മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്നവര്‍ക്കും ശിക്ഷ വര്‍ധിപ്പിക്കണം. മായം ചേര്‍ത്ത പാലിന്റെ വില്‍പന തടയാന്‍ സംസ്ഥാനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം. മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്നവര്‍ക്ക് നല്‍കുന്ന ആറ് മാസത്തെ തടവുശിക്ഷ അപര്യപ്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 2011-ല്‍ ശേഖരിച്ച പാല്‍ സാമ്പിളുകളില്‍ കൂടുതലും മായം ചേര്‍ന്നതാണെന്ന കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.