എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബിജെപിക്കു അനുകൂലം

single-img
5 December 2013

BJP-flag-6രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തുമെന്നും ഡല്‍ഹിയില്‍ തൂക്കുസഭയായിരിക്കുമെന്നും വിവിധ ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഛത്തീസ്ഗഡില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണു ചില ഏജന്‍സികളുടെ പ്രവചനം. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി 16 സീറ്റുവരെ നേടുമെന്ന് ടൈംസ് നൗ-സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു. മിസോറാമിലും തൂക്കുസഭയുണ്ടാകുമെന്നാണു ചില എക്‌സിറ്റ് ഫലങ്ങള്‍ പ്രവചിക്കുന്നത്. ഇവിടെ 40 സീറ്റില്‍ കോണ്‍ഗ്രസിന് 19 എണ്ണം കിട്ടുമെന്നാണു പ്രവചനം.
രാജസ്ഥാനിലും ഡല്‍ഹിയിലും മിസോറാമിലും കോണ്‍ഗ്രസ് ഭരണമാണ്. മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപി ഭരിക്കുന്നു.