ടിപി കേസിലെ പ്രതിള്‍ ഇനി പൂജപ്പൂര സെന്‍ട്രല്‍ ജയിലില്‍

single-img
4 December 2013

ജയിലിനുളളില്‍ മൊബൈല്‍ഫോണും ഫേസ് ബുക്കും ഉപയോഗിച്ച സംഭവത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ചു പ്രതികളെ ജയില്‍മാറ്റുന്നു. അതേസമയം അഞ്ചുപ്രതികളെ ഒരേ ജയിലിലേക്കു മാറ്റുന്നതു വീണ്ടും പ്രശ്‌നമായേക്കുമെന്ന ആശങ്കയുണ്ട്. അഞ്ചുപ്രതികളെ അടിയന്തരമായി തിരുവനന്തപുരം പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാന്‍ ജയില്‍ ഡിജിപി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് ആണ് സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തത്. ഇതിനായി അദ്ദേഹം ഇന്നലെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം അടുത്ത ദിവസം തീരുമാനമുണ്ടാകും. ജയില്‍ ഡിജിപി ശിപാര്‍ശ നല്‍കിയത് അഞ്ചു പ്രതികളെ ഒരേ ജയിലിലേക്ക് മാറ്റണമെന്നാണ്.