വധക്കേസ് പ്രതികളുടെ ഫെയ്‌സ്ബുക്ക് ഉപയോഗം; കോഴിക്കോട് ജയിലില്‍ കൂട്ട സ്ഥലമാറ്റം

single-img
4 December 2013

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ്ബുക്കും ഫോണും ഉപയോഗിച്ച വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി തുടങ്ങി. കോഴിക്കോട് ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലം മാറ്റം. അസിസ്റ്റന്റ് ജയിലര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേയാണ് നടപടി എടുത്തിരിക്കുന്നത്. എന്നാല്‍ ജയില്‍ സൂപ്രണ്ടിനെതിരേ നടപടിയില്ല. അതിനിടെ ജയിലില്‍ ലോക്കല്‍ പോലീസ് നടത്തിയ തെരച്ചിലില്‍ ഒന്നും കണ്‌ടെത്താനായില്ല. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പോലീസ് തെരച്ചില്‍ നടത്തിയത്.  മൊബൈല്‍ ഫോണ്‍ മണ്ണില്‍ കുഴിച്ചിട്ടാലും കണ്ടാത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ പോലീസ് ഉപയോഗിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. പ്രതികളെ ജയില്‍ മാറ്റാന്‍ വിചാരണക്കോടതിയുടെ അനുമതി തേടാന്‍ നേരത്തെ ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജയിലില്‍ മൊബൈല്‍ ഫോണ്‍ ജാമറും സെന്‍സറും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.