തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവഞ്ചൂരിന്റെ കോലം കത്തിച്ചു; മന്ത്രിക്ക് ഭ്രാന്തെന്ന് റിജില്‍ മാക്കുറ്റി

single-img
4 December 2013

THIRUVANCHOOR__1188189eകൊലക്കേസ് പ്രതികള്‍ ജയിലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ പരസ്യ നിലപാടുമായി യൂത്ത് കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. തൃശൂരില്‍ മന്ത്രിയുടെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. മന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ തിരുവഞ്ചൂരിന്റെ രാജിയും ആവശ്യപ്പെട്ടു. ഇതിനിടയില്‍ മന്ത്രി തന്നെ ഫോണിലൂടെ അസഭ്യം വിളിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി രംഗത്ത് എത്തിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സിപിഎം നശിപ്പിക്കുന്നത് ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ തെറിവിളിയെന്നാണ് ആരോപണം. തലയ്ക്ക് സ്ഥിരത നഷ്ടപ്പെട്ട തിരുവഞ്ചൂരിനെ ഊളംമ്പാറയിലേക്ക് അയക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു.