വെടിയുണ്ടകള്‍ക്കുപകരം റോസാപ്പൂക്കള്‍; പോലീസ് ബുദ്ധിയില്‍ തായ്‌ലന്റില്‍ പ്രഷോഭം തണുക്കുന്നു

single-img
4 December 2013

തായ്‌ലന്‍ഡ് പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്രയുടെയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ നേരിടാന്‍ തായ് പോലീസിന്റെ ‘റോസാ പൂ’ ബുദ്ധി. പ്രക്ഷോഭം നടത്തുന്നവരെ കഴിഞ്ഞദിവസങ്ങളില്‍ ടിയര്‍ഗ്യാസും വെടിയുണ്ടകളുമായി നേരിട്ട പോലീസ് ഇന്നലെ അടവു മാറ്റി. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ആസ്ഥാനത്തേക്കുള്ള പ്രവേശനം തടഞ്ഞു സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്ത പോലീസ് പ്രകടനക്കാര്‍ക്ക് റോസപ്പൂവുകള്‍ സമ്മാനിച്ചു. മുദ്രാവാക്യം മുഴക്കിയശേഷം പ്രകടനക്കാര്‍ സമാധാനപരമായി പിരിഞ്ഞുപോയി. ചിലര്‍ പോലീസുകാര്‍ക്കു ഹസ്തദാനം നല്‍കി. പോലീസ് ആസ്ഥാനത്തും സര്‍ക്കാര്‍ ആസ്ഥാനത്തും പ്രകടനം നടത്തുന്നവരെ തടയേണെ്ടന്ന് അധികൃതര്‍ ഇന്നലെ തീരുമാനിച്ചതോടെ ബാങ്കോക്കില്‍ സംഘര്‍ഷത്തിന് അയവുവന്നു. നാളെ തായ്‌ലന്‍ഡിലെ ഭൂമിബോല്‍ അതുല്യതേജ് രാജാവിന്റെ 86-ാം ജന്മദിനമാണെന്നതും സംഘര്‍ഷം കുറയ്ക്കാന്‍ സഹായകമായി.