മതപരിവര്‍ത്തനമല്ല, വിശ്വാസവും ആകര്‍ഷണീയതയുമാണ് സഭയ്ക്ക് വേണ്ടതെന്ന് മാര്‍പ്പാപ്പ

single-img
4 December 2013

സഭയുടെ വളര്‍ച്ചയ്ക്കു വിശ്വാസ്യതയും ആകര്‍ഷണീയതയുമാണു വേണ്ടതെന്നും അല്ലാതെ അല്ലാതെ മതപരിവര്‍ത്തനമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കാപട്യവും ആത്മവഞ്ചനയും മഹാപാപമാണെന്നും അദ്ദേഹം പറഞ്ഞു. റോമിനു പുറത്തുള്ള സാന്‍ കിറിലോ അലസാന്‍ഡ്രിയോ ഇടവകയില്‍ ഞായറാഴ്ച സന്ദര്‍ശനം നടത്തിയപ്പോഴാണു മാര്‍പാപ്പ തന്റെ നയം പ്രഖ്യാപിച്ചത്. വൈദികനായപ്പോഴോ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ സംബന്ധിച്ചപ്പോഴോ താന്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുമെന്നു ചിന്തിച്ചിരുന്നുപോലുമില്ല. പ്രാര്‍ഥനയ്ക്കുശേഷം ദിവ്യബലിയര്‍പ്പണം പിന്നെ ജോലി. അതാണ് സാധാരണ ദിവസങ്ങളിലെ രീതി. കര്‍ദിനാള്‍മാരേയും ബിഷപ്പുമാരേയും വൈദികരേയും വിശ്വാസികളേയും കാണാനുള്ള അവസരങ്ങള്‍ പാഴാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുട്ടിക്കാലവും കൗമാരവും ശേഷം തന്നിലുണ്ടായ മാറ്റവും അദ്ദേഹം അവിടുള്ളവരുമായി പങ്കുവയ്ക്കുകകൂടി ചെയ്തു.