ഉത്തരകൊറിയന്‍ നേതൃനിരയില്‍ കിം അഴിച്ചുപണി നടത്തിയെന്ന് രഹസ്യവിവരം

single-img
4 December 2013

Kim-Jong-unഉത്തരകൊറിയയില്‍ സൈന്യത്തിന്റെ തലപ്പത്തുണ്ടായിരുന്ന ബന്ധുവിനെ പുറത്താക്കി രാജ്യത്തിന്റെ പരമോന്നത നേതാവ് കിം ജോംഗ് ഉന്‍ വന്‍ അഴിച്ചുപണി നടത്തിയതായി ദക്ഷിണകൊറിയയുടെ രഹസ്യ വിവരം. ദേശീയ പ്രതിരോധ കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ പദവി വഹിച്ചിരുന്ന ചാംഗ് സോംഗ് തേക്കിനെ(67)യാണു ജോംഗ് ഡിസ്മിസ് ചെയ്തത്. കിമ്മിനെ അധികാരത്തിലെത്താന്‍ സഹായിച്ച ചാംഗ് കിമ്മിന്റെ പിതൃസഹോദരിയുടെ ഭര്‍ത്താവാണ്. ഇതിനു മുന്നോടിയായി ചാംഗിന്റെ ഉപദേഷ്ടാക്കളായിരുന്ന ലീ യോംഗ്ഹാ, ജാംഗ് സൂ കീല്‍ എന്നിവരെ നവംബറില്‍ അഴിമതിക്കുറ്റം ചുമത്തി പരസ്യമായി വധിച്ചെന്നും വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദക്ഷിണകൊറിയന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവരങ്ങള്‍ ഇനിയും സ്ഥിീകരിക്കേണ്ടിയിരിക്കുന്നു. ഉത്തരകൊറിയയുടെ ബദ്ധശത്രുവായ ദക്ഷിണകൊറിയ ഇത്തരത്തില്‍ മുമ്പു നല്‍കിയ പല റിപ്പോര്‍ട്ടുകളും പിന്നീടു തെറ്റാണെന്നു തെളിഞ്ഞിട്ടുള്ളതാണ് കാരണം.