വിനോദ് കാംബ്ലി ആശുപത്രി വിട്ടു

single-img
4 December 2013

ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു. കാംബ്ലി ആശുപത്രി വിട്ടെന്ന് ലീലാവതി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. 41-കാരനായ കാംബ്ലിയെ നവംബര്‍ 29-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാറോടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കാംബ്ലി പോലീസുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും എല്ലാവരോടും നന്ദിയുണ്‌ടെന്നും ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്‌ടെന്നും താന്‍ വീട്ടിലേക്ക് മടങ്ങുകയാണെന്നും കാംബ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.