ഫെയ്‌സ്ബുക്ക് ഉപയോഗം; കോഴിക്കോട് ജില്ലാ ജയിലില്‍ വീണ്ടും റെയ്ഡ്

single-img
4 December 2013

jailകൊലക്കേസ് പ്രതികള്‍ ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ച സംഭവത്തില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കസബ സിഐയുടെ നേതൃത്വത്തില്‍ മൂന്നാം ദിവസവും റെയ്ഡ് നടത്തി. തെരച്ചിലില്‍ ഇലട്രിക് വയറിന്റെ മുറിച്ച കഷ്ണങ്ങള്‍ ഒഴികെ മറ്റൊന്നും ലഭിച്ചില്ല. പ്രതികള്‍ ജയിലില്‍ ഉപയോഗിച്ച സ്മാര്‍ട്ട് ഫോണും ഇതുവരെ കണ്‌ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതു കണ്ടെത്തുന്നതിനാണ് പോലീസ് തുടര്‍ച്ചയായ മൂന്നാം ദിനവും തെരച്ചില്‍ നടത്തുന്നത്. മൊബൈല്‍ ഫോണ്‍ മണ്ണില്‍ കുഴിച്ചിട്ടാല്‍ കണ്‌ടെത്തുന്നതിന് വേണ്ടി മൈന്‍ ഡിറ്റക്ഷന്‍ സ്‌ക്വാഡിനെ ഉള്‍പ്പെടുത്തിയാണ് ചൊവ്വാഴ്ച തെരച്ചില്‍ നടത്തിയത്. ജയിലും പരിസരവും പോലീസ് അരിച്ചുപെറുക്കിയെങ്കിലും ഒരു തെളിവ് ലഭിച്ചിട്ടില്ല. പ്രതികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചത് ശാസ്ത്രീയമായി തെളിയിക്കാനുള്ള ശ്രമം സൈബര്‍ സെല്‍ തുടങ്ങിയിട്ടുണ്ട്.