പട്ടിണിപ്പാവങ്ങളുടെ കര്‍ഷക പ്രക്ഷോഭം ഉത്ഘാടനം ചെയ്യാന്‍ നേതാവിന്റെ എഴുന്നെള്ളത്ത് 1 കോടിയുടെ കാറില്‍

single-img
4 December 2013

Jayarajan_EPപാവപ്പെട്ട കര്‍ഷകരോട് സ്‌നേഹം കാണിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എത്തിയത് ഒരു കോടി രൂപയോളം വിലയുള്ള ആഡംബര കാറില്‍. അധ്വാനവര്‍ഗ്ഗ നായകന്‍ ‘ലാന്‍ഡ് റോവറില്‍’ എഴുന്നള്ളി പ്രക്ഷോഭം ത്ഥാടനം ചെയ്ത് മടങ്ങിയപ്പോള്‍ പ്രക്ഷോഭം എന്തിനായിരുന്നുവെന്ന പുനഃവിചിന്തനത്തിലായിരുന്നു അണികളും മറ്റു പാവപ്പെട്ട കര്‍ഷകരും.

കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കുട്ടനാട് പാക്കേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനത്തിനായിരുന്നു സിപിഎം നേതാവ് എത്തിയത്. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ജയരാജന്‍. കരാറുകാരനായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാറില്‍ കോട്ടയത്തുനിന്നെത്തിയ ജയരാജന്‍ ഉദ്ഘാടനശേഷം കോട്ടയത്തേക്കുതന്നെ മടങ്ങി.

കോട്ടയത്തെ പ്രമുഖ കരാറുകാരന്റെ പേരിലുള്ളതാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ‘ലാന്‍ഡ് റോവര്‍’. കോട്ടയത്തെ ഒരു സിപിഎം നേതാവാണ് ജയരാജന് ഈ വാഹനം ഏര്‍പ്പാടാക്കിക്കൊടുത്തതെന്നാണ് റിപ്പോര്‍ട്ട്.