ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി: തലസ്ഥാനം ത്രികോണ മത്സരച്ചൂടില്‍

single-img
4 December 2013

രാജ്യം ഇതുവരെ കണ്ട വാശിയേറിയ ത്രികോണ മത്സരം നടക്കുന്ന ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടുമണിയോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 810 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ്, ബിജെപി എന്നീ കക്ഷികള്‍ക്കു പുറമേ ആംആദ്മി പാര്‍ട്ടിയും ശക്തമായ നിലയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്ന പ്രത്യേകതയും ഡല്‍ഹി തെരഞ്ഞെടുപ്പിനുണ്ട്. 80 വനിതാ സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് 64000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കനത്ത മഞ്ഞും തണുപ്പും കാരണം രാവിലെ വോട്ടിംഗ് നില സാവധാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഉച്ചയ്ക്ക് ശേഷമാകും പോളിംഗ് വര്‍ധിക്കുകയെന്ന് നിഗമനം.