ടിപി വധക്കേസ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: ഉന്നതതല യോഗം ചേരുന്നു

single-img
3 December 2013

THIRUVANCHOOR RADHAKRISHNANടിപി വധക്കേസ് പ്രതികള്‍ കോഴിക്കോട് ജയിലില്‍ ഫെയ്‌സ്ബുക്കും സ്മാര്‍ട്ട് ഫോണുകളുമടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്‌ടെന്ന സംഭവത്തിന്റെ നിജസ്ഥിതി വിലയിരുത്താന്‍ ഉന്നതതലയോഗം ചേരുന്നു. കോഴിക്കോട് ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം. ജയില്‍ ഡിജിപി, ഇന്റലിജന്‍സ് എഡിജിപി തുടങ്ങിയവര്‍ പങ്കെടുക്കുന്നു. സംഭവത്തിന്റെ നിജസ്ഥിതി കോടതിയെ അറിയിക്കുമെന്ന് തിരുവഞ്ചൂര്‍ യോഗത്തിനു മുമ്പ് വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണിന്റെ കവറുകളും ചാര്‍ജറുകളും കണ്‌ടെത്തിയിരുന്നു. ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകള്‍ ജയിലിനുള്ളില്‍ വച്ചു തന്നെ എടുത്തതാണോയെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് ജയില്‍ ഡിജിപി വ്യക്തമാക്കിയിരുന്നു.