തെഹല്‍ക്ക പീഡനം; തേജ്പാലിനെ ഗോവ ഹോട്ടലില്‍ എത്തിച്ചു തെളിവെടുത്തു

single-img
3 December 2013

പീഡന കേസില്‍ അറസ്റ്റിലായ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ഗോവയിലെ ഹോട്ടലില്‍ എത്തിച്ചു തെളിവെടുത്തു. വൈകിട്ടോടെയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തേജ്പാലിനെയും കൊണ്ട് ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ തെളിവെടുപ്പിനെത്തിയത്. കഴിഞ്ഞ മാസം ഇവിടെവെച്ചു തെഹല്‍ക സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിനിടെ തേജ്പാല്‍ ലൈംഗീകമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു തെഹല്‍കയിലെ ജൂണിയര്‍ പത്രപ്രവര്‍ത്തകയുടെ പരാതി. ഹോട്ടലിന്റെ ലിഫ്റ്റില്‍ വെച്ചുള്‍പ്പെടെയാണ് പീഡനശ്രമം ഉണ്ടായതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. ലിഫ്റ്റിലും ഹോട്ടല്‍ മുറിയിലും തേജ്പാലുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. തേജ്പാലിനെ ഞായറാഴ്ച ഗോവ കോടതി ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.