പാക്കിസ്ഥാനില്‍ താലിബാന്റെ ഓഫീസ് തുറക്കാന്‍ അനുവദിക്കില്ല

single-img
3 December 2013

പാക്കിസ്ഥാനില്‍ താലിബാന്റെ ഓഫീസ് തുറന്നു സമാധാന ചര്‍ച്ചയ്ക്കു കളമൊരുക്കണമെന്ന അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ നിര്‍ദേശം പാക് ഭരണകൂടം തള്ളി. പാക് മണ്ണില്‍ താലിബാന് ഓഫീസ് അനുവദിക്കാനാവില്ലെന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി നവാസ് ഷരീഫിനോടൊപ്പം കാബൂള്‍ സന്ദര്‍ശിച്ച അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് വ്യക്തമാക്കി. എന്നാല്‍ തുര്‍ക്കിയിലോ സൗദിയിലോ താലിബാന്റെ ഓഫീസ് തുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തീരുമാനിച്ചിട്ടുണെ്ടന്നും ഉപദേഷ്ടാവ് പറഞ്ഞു.