ആഭ്യന്തരവകുപ്പ് തിരുവഞ്ചൂരിന്റെ കുടുംബസ്വത്തല്ലെന്ന് കെ.സുധാകരന്‍; തിരുവഞ്ചൂരിന്റെ രക്തത്തിന് മുറവിളി തുടങ്ങി

single-img
3 December 2013

ടി.പി. വധക്കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഭയന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രക്തത്തിനായി ഐ ഗ്രുപ്പ് മുറവിളി തുടങ്ങി. സംസ്ഥാന ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷണന്റെ കുടുംബസ്വത്തല്ലെന്ന് കെ.സുധാകരന്‍ എംപി പ്രസ്താവിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നാടിനും ഗുണകരമായ നടപടിയെടുക്കാനാണ് മന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്വന്തം കുടുംബത്തിന്റെ അജണ്ടനടപ്പാക്കാനല്ല. ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ തിരുവഞ്ചൂര്‍ രാജിവെച്ച് പുറത്തുപോകണമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയുടെ മന്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അസ്വാരസ്യങ്ങള്‍ ഹൈക്കമാന്റ് ഇടപെട്ട് ഒതുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രസ്തുത പ്രശ്‌നം ഉയര്‍ന്നു വന്നത്. അരൊരു വലിയ ആയുധമായി തിരുവഞ്ചൂരിനും എ ഗ്രൂപ്പിനുമെതിരെ ആഞ്ഞാടിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.