സോമാലിയന്‍ പ്രധാനമന്ത്രിയെ പാര്‍ലമെന്റ് പുറത്താക്കി

single-img
3 December 2013

Somalian Prime Ministerസോമാലിയന്‍ പ്രധാനമന്ത്രി അബ്ദി ഫാറാ ഷിര്‍ഡോനെ പാര്‍ലമെന്റ് പുറത്താക്കി. പ്രധാനമന്ത്രിയെ പുറത്താക്കുന്നതിനുള്ള പ്രമേയത്തെ അനുകൂലിച്ച് 184പേരും എതിര്‍ത്ത് 65 പേരും വോട്ടുചെയ്തു. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പ്രസിഡന്റ് ഹസന്‍ ഷേക്ക് മുഹമ്മദ് മൂന്നാഴ്ച മുമ്പ് അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി വഴങ്ങിയില്ല. ഇതെത്തുടര്‍ന്നാണ് ഇംപീച്ചുമെന്റ് നടപടിക്കു തുടക്കം കുറിച്ചത്. രണ്ടുദശകമായി അരാജകത്വം നടമാടുന്ന സോമാലിയയില്‍ യുഎന്‍ ഇടപെടലിനെത്തുടര്‍ന്നാണ് ഒരുവര്‍ഷം മുമ്പ് പ്രധാനമന്ത്രിയും പ്രസിഡന്റും അധികാരമേറ്റത്.