മുന്‍ എം.പി മോഹന്‍ റാവലെയെ ശിവസേനയില്‍നിന്നു പുറത്താക്കി

single-img
3 December 2013

ശിവസേന പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞുനിന്ന മുന്‍ എംപി മോഹന്‍ റാവലെയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മുംബൈ സൗത്ത് സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് അഞ്ചുവട്ടം എംപിയായ മോഹന്‍ റാവലെ ശിവസേനയുടെ സമുന്നത നേതാക്കളിലൊരാളാണ്. വിമത പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നു ശിവസേനാ പ്രസിഡന്റ് ഉദ്ധവ് താക്കറെ നേരത്തെ താക്കീത് നല്കിയിരുന്നു. തന്റെ നേതൃത്വം സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നവര്‍ക്കു പാര്‍ട്ടി വിട്ടുപോകാമെന്നും ഉദ്ധവ് പറഞ്ഞിരുന്നു. ഇതിനെതുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി അസ്വാരസ്യത്തിലായിരുന്ന മുന്‍ ലോക്‌സഭാ സ്പീക്കര്‍ മനോഹര്‍ ജോഷി മാപ്പു പറഞ്ഞു പാര്‍ട്ടിയുമായി രമ്യതയിലായിരുന്നു.