ടി.പി. വധത്തില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന് മുല്ലപ്പള്ളി; ജയിലുകള്‍ പാര്‍ട്ടിഗ്രാമങ്ങള്‍ക്കു തുല്യം

single-img
3 December 2013

ടി.പി കേസില്‍ ശരിയായി അന്വേഷണം നടന്നിരുന്നെങ്കില്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റിയംഗങ്ങള്‍ വരെ പ്രതിയായിരുന്നേനെയെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളാക്കി ജയിലുകള്‍ മാറ്റി. ഒരു ദിവസം കൊണ്ടു ഇക്കാര്യത്തില്‍ പരിവര്‍ത്തനം സാധ്യമല്ലെന്നും പരിഹാര മാര്‍ഗങ്ങള്‍ ഉടന്‍ വേണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ. സുധാകരന്റെ പരസ്യവിമര്‍ശനത്തിലും മുല്ലപ്പള്ളി എതിര്‍പ്പ് പ്രകടിപ്പിച്ചു. ആരെ സഹായിക്കാനാണ് സുധാകരന്‍ പരസ്യ വിമര്‍ശനമുന്നയിക്കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടിയിലാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.