കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: നിലപാടില്‍ ഉറച്ച് കെ.എം മാണി

single-img
3 December 2013

28VBG_MANI_276816eകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയെന്ന നിലയില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായകേരള കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി കെ.എം മാണി. ഭരണം കേരള കോണ്‍ഗ്രസിനു വലിയ കാര്യമല്ല. ഭരണം നിലനിര്‍ത്താനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള പാര്‍ട്ടി നിലപാട് മാറ്റില്ലെന്നും മാണി വ്യക്തമാക്കി. കര്‍ഷക വിരുദ്ധമായ ഒന്നിനോടും കേരള കോണ്‍ഗ്രസ് സഹകരിക്കില്ല. മലയോര കര്‍ഷകരെ ആദരിക്കുന്നതിനു പകരം പീഡിപ്പിക്കുകയാണെന്നും മാണി കുറ്റപ്പെടുത്തി.