മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റി

single-img
3 December 2013

വിദഗ്‌ധ ചികിത്സക്കായി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ആശുപത്രിയിലേക്ക് മാറ്റി. ബാംഗ്ലൂരിലെ മണിപ്പാല്‍ ആശുപത്രിയിലേക്കാണ് മദനിയെ മാറ്റിയത്. നേത്രശസ്ത്രക്രിയക്ക് വേണ്ടി പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിനും ഇടതുകാല്‍മുട്ടിനു താഴെ ബാധിച്ച മരവിപ്പ് മാറ്റുന്നതിനുമായിരിക്കും ചികിത്സ നല്‍കുന്നത്. കൂടാതെ വൃക്ക സംബന്ധമായ പരിശോധനകളും നടത്തും. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എച്ച്. സുദര്‍ശന്‍ ബല്ലാലിന്‍െറ നേതൃത്വത്തിലാണ് മഅദനിയെ ചികിത്സിക്കുക.

സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണു മഅ്ദനിയെ
വിദഗ്‌ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.