കെഎസ്ആര്‍ടിസിയില്‍ പെയിന്റ് വാങ്ങുന്നതില്‍ അഴിമതിയെന്ന് വിജിലന്‍സ്

single-img
3 December 2013

കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ പെയിന്റ് വാങ്ങുന്നതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നതായി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്‌ടെത്തി. മാര്‍ക്കറ്റ് വിലയോ ഗുണനിലവാരമോ പരിശോധിക്കാതെയാണ് കെഎസ്ആര്‍ടിസി പെയ്ന്റ് വാങ്ങുന്നതെന്നാണ് കണ്‌ടെത്തിയിരിക്കുന്നത്.

ഗുണനിലഗവാരം കുറഞ്ഞ, പൊതുവിപണിയില്‍ ലഭ്യമല്ലാത്ത മൈസൂര്‍ പെയ്ന്റ് കമ്പനിയുടെ ബ്രിന്ദാവന്‍ പെയിന്റാണ് ബസുകള്‍ക്കായി വാങ്ങുന്നതെന്നാണ് പരിശോധനയില്‍ കണ്‌ടെത്തിയത്. ഈ പെയ്ന്റ് അടിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ നിറം മങ്ങും. 796 രൂപയാണ് ഒരു ലിറ്റര്‍ ബോട്ടിലിന്റെ വില. 4500 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ക്കാണ് ഒരു വര്‍ഷം പെയ്ന്റടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിനില്‍ക്കുന്ന കെഎസ്ആര്‍ടിസിയില്‍ പെയ്ന്റ് വാങ്ങുന്നതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും അധികൃതര്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നതാണ് രസകരം.