വികസനം പഠിക്കാൻ കേരള സംഘം ഗുജറാത്തിലേക്ക്

single-img
3 December 2013

modiഗുജറാത്തിലെ നഗരവികസനം പഠിക്കാൻ കേരളത്തിലെ ജനപ്രതിനിധികള്‍ ഗുജറാത്തിലേക്ക്.പാർട്ടി വ്യത്യാസമില്ലാതെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്(എം), സി.പി.ഐ.എം, സി.പി.ഐ എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള ജനപ്രതിനിധികളാണ് ഗുജറാത്ത് സന്ദര്‍ശിക്കുന്നത്.കെ.സി ജോസഫ്,കെ.എം മാണി,മഞ്ഞളാംകുഴി അലി,എം.കെ മുനീർ തുടങ്ങിയവർ സംഘത്തിലുണ്ടാകും.മന്ത്രിമാർക്കൊപ്പം പി.ശ്രീരാമകൃഷ്ണന്‍, വി.ശിവന്‍ കുട്ടി, കെ.വി വിജയദാസ്, കെ.അച്യുതന്‍, സി.മമ്മൂട്ടി, ഇ.കെ വിജയന്‍, പി.ടി റഹീം എന്നീ ഇടത് എം.എല്‍.എ മാരുമടങ്ങുന്ന സംഘം ഡിസംബര്‍ 12 നാണ് ഗുജറാത്ത് സന്ദര്‍ശിക്കുന്നത്.

നഗരവികസനത്തിനായുള്ള നിയമസഭാ കമ്മറ്റിയുടെ നേതൃത്വത്തിലാണു ഗുജറാത്തിലേക്ക് യാത്ര.തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, ഗുജറാത്തില്‍ നടന്ന സ്‌കില്‍ഡ് ഡെവലപ്‌മെന്റില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത് വിമർശനം വിളിച്ചുവരുത്തിയിരുന്നു