കാശ്മീരില്‍ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍; 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

single-img
3 December 2013

കാശ്മീരിലെ കുപ്‌വാര ജില്ലയിലെ ഹാന്ദ്‌വാരയില്‍ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാസേന മൂന്നു തീവ്രവാദികളെ വധിച്ചു. രണ്ടു തീവ്രവാദികളുടെ മൃതശരീരങ്ങള്‍ കണ്‌ടെടുത്തതായി സുരക്ഷാസേന അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തീവ്രവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിവെയ്പ് നടത്തുകയായിരുന്നു. പുലര്‍ച്ചെ വരെ ശക്തമായ വെടിവെയ്പായിരുന്നു നടന്നത്. പോലീസിലെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് സംഘവും രാഷ്ട്രീയ റൈഫിള്‍സ് ഭടന്‍മാരുമായിരുന്നു ഏറ്റുമുട്ടലില്‍ പങ്കെടുത്തത്. തീവ്രവാദികള്‍ ഏതു സംഘത്തില്‍ പെട്ടവരാണെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല.