എളമരം കരീമിന്റെ ബന്ധു നൌഷാദിന്റെ ഓഫീസ് പൊലീസ് സീല്‍ചെയ്തു

single-img
3 December 2013

മലയോര മേഖലയില്‍ ക്വാറി തുടങ്ങാനെന്ന പേരില്‍ 55 ഏക്കറോളം ഭൂമി തട്ടിയ കേസില്‍ എളമരം കരീമിന്റെ ബന്ധുവായ ടിപി നൌഷാദിനെതിരെ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. നൗഷാദിന്റെ കോഴിക്കോട്ടെ ഓഫീസ് ക്രൈം ബ്രാഞ്ച് സീല്‍ ചെയ്തു. കോഴിക്കോട്ടെ ബ്ലൂ മെറ്റല്‍സ് എന്ന ഓഫീസാണ് ക്രൈം ബ്രാഞ്ച് അടച്ചുപൂട്ടിയത്.

നൌഷാദിന്റെ ചേവായൂര്‍, കൊടിയത്തൂര്‍ എന്നിവിടങ്ങളിലെ വീടുകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. ബാലുശേരി, മുക്കം പോലീസ് സ്റ്റേഷനുകളില്‍ രജിസ്റര്‍ ചെയ്ത നാലു കേസുകളിലായി 55 ഏക്കറോളം ഭൂമി തട്ടിയെന്നതാണ് കേസ്.