ചക്കുളത്തുകാവില്‍ പൊങ്കാല നിറവറ ദീപം തെളിക്കല്‍ ഡിസംബര്‍ :11-നു

single-img
3 December 2013

പത്തനംതിട്ട:- സ്ത്രീ ശബരിമലയായ ചക്കുള്ളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നിറവറ ദീപം ഡിസംബര്‍ 11-ന്‍ തെളിക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വമത തീര്‍ത്ഥാടന കേന്ദ്രമായ് ഇവിടെ പൊങ്കാല ഡിസംബര്‍ 15-ന്‍ നടക്കും

ചക്കുള്ളത്തുകാവ് ക്ഷേത്ര മൂലസ്ഥാനമായ പട്ടമന ഇല്ലത്തെ മൂല കുടുബക്ഷേത്ര നടയില്‍ നിന്നും രാവിലെ 9 മണിക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാക്രഷ്ണന്‍ നമ്പൂതിരി തെളിക്കുന്ന ദീപവു വാദ്യമേളങ്ങളുടെയും, വായ്ക്കുരവകളുടെയും അകമ്പടിയോടു കൂടി ക്ഷേത്ര ഗോപുര നടയില്‍ പ്രത്യേകം തയ്യാറാക്കുന്ന വിളക്കിലേക്ക് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി തിരി തെളിക്കും.

കേരളത്തിന്‍ അകത്തും പുറത്തും നിന്നുള്ള ലക്ഷക്കണക്കിന്‍

ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ഈ മഹോത്സവത്തിന്‍ ക്ഷേത്ര പരിസരപ്രദേശങ്ങള്‍ കൂടാതെ തകഴി, തിരുവല്ല,ചെങ്ങന്നുര്‍, പന്തളം,കിടങ്ങറ, പൊടിയാടി, മാന്നാര്‍, മാവേലിക്കര, മുത്തൂര്‍ കോഴഞ്ചേരി റോഡ്, വിയപുരം –ഹരിപ്പാട് എന്നിവിടങ്ങളിലും ഈ പ്രദേശങ്ങളിലുള്ള പൊതുനിരത്തുകളീലും ഇടവഴികളിലുമായി മൊത്തത്തില്‍ 70 കി. മി ചുറ്റളവില്‍ വരെ പൊങ്കാല അടുപ്പുകള്‍ നിരക്കുന്നതും വന് തിരക്ക് അനുഭവപ്പെടുന്നതുമാണ്‍.

15-ന്‍ രാവിലെ 4 മണിക്ക് ഗണപതിഹോമം,നിര്‍മ്മാല്യ ദര്‍ശനം, 8 മണിക്ക് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന. 9 മണിക്ക് ധീരുഭായി അംബാനി ട്രസ്റ്റ് ചെയര്‍ പേഴ്സണ്‍ നിത അംബാനി പൊങ്കാല ഉത്ഘാടനം ചെയ്യുന്നതാണ്‍. ഭദ്രദീപപ്രകാശനം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.